---
title: "ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച തലശേരി സ്വദേശിയുടെ വീട് സ്പീക്കർ എ.എൻ ഷംസീറും, കെ.മുരളീധരൻ എംപിയും സന്ദർശിച്ചു"
english_title: "Speaker AN Shamsir and MP K Muraleedharan visited the house of Thalassery native who died due to gas cylinder explosion in Dubai"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/156568/Speaker AN Shamsir and MP K Muraleedharan visited the house of Thalassery native who died due to gas cylinder explosion in Dubai"
published_at: "2023-10-24T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537d0061457f_IMG-20231024-WA0101.jpg"
keywords: []
---

# ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച തലശേരി സ്വദേശിയുടെ വീട് സ്പീക്കർ എ.എൻ ഷംസീറും, കെ.മുരളീധരൻ എംപിയും സന്ദർശിച്ചു

> **Lead Summary:** ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച തലശേരി സ്വദേശിയുടെ വീട് സ്പീക്കർ എ.എൻ ഷംസീറും, കെ.മുരളീധരൻ എംപിയും സന്ദർശിച്ചു

## Article Content

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച തലശേരി സ്വദേശിയുടെ വീട് സ്പീക്കർ എ.എൻ ഷംസീറും, കെ.മുരളീധരൻ എംപിയും സന്ദർശിച്ചു

ദുബായ് കരാമയിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച നിട്ടൂർ വീട്ടിൽ നിതിൻ ദാസിന്റെ പുന്നോൽ കുറിച്ചിയിലുള്ള വീട്ടിൽ സ്പീക്കർ, എം.പി ഉൾപ്പടെയുള്ള നേതാക്കൾ സന്ദർശിച്ചു.

നിയമസഭ സ്പീക്കർ അഡ്വ: എ.എൻ. ഷംസീർ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ലോക്കൽ സെക്രട്ടറി കെ.ജയപ്രകാശൻ അനുഗമിച്ചു. കെ.മുരളീധരൻ എം.പി.യും വീട്ടിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

വി.കെ.അനീഷ് ബാബു, കെ.വി.ദിവിത എന്നിവർ എം.പി.യെ അനുഗമിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജനും വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ഏറിയ സെക്രട്ടറി സി.കെ. രമേശൻ, ലോക്കൽ സെക്രട്ടറി കെ.ജയപ്രകാശൻ, സി.കെ. പ്രകാശൻ എന്നിവർ അനുഗമിച്ചു. ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു തുടങ്ങി ഒട്ടേറെ പ്രമുഖരും നേതാക്കളും സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/156568/Speaker AN Shamsir and MP K Muraleedharan visited the house of Thalassery native who died due to gas cylinder explosion in Dubai)